തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. സംസ്ഥാനത്തെ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കയര്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ഉപയോഗിക്കാം. സ്ത്രീകളുടെ ശുചിത്വവസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഷോപ്പുകളും സര്‍വീസ് സെന്ററുകളും ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കാം. ശ്രവണസഹായികള്‍ വില്‍ക്കുന്ന കടകള്‍ക്കും അവയുടെ റിപ്പയറിംഗ് യൂണിറ്റുകള്‍ക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കൃത്രിമ അവയവങ്ങളും അവയുടെ സര്‍വീസ് സെന്ററുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രവര്‍ത്തിക്കും. ഗ്യാസ് സ്റ്റൗ റിപ്പയര്‍ യൂണിറ്റുകള്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററുകള്‍ക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
Post Your Comments