KeralaLatest NewsIndiaNews

‘കു​റ്റം തെ​ളി​യും​വ​രെ ആ​രോ​പ​ണ വി​ധേ​യ​ൻ നി​ര​പ​രാ​ധി’;വൈ​ര​മു​ത്തു​

വൈ​ര​മു​ത്തു​വി​നെ​തി​രെ ‘മീ​ടൂ’ ആ​രോ​പ​ണം അ​ട​ക്കം പതിനേഴോളം ലൈംഗിക പീഡന ആരോപണങ്ങളാണ് നേരത്തെ പുറത്തുവന്നിട്ടുള്ളത്

ചെ​ന്നൈ: ഒ.​എ​ൻ.​വി പു​ര​സ്കാ​ര വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ത​മി​ഴ് ക​വിയും ഗാനരചയിതാവുമായ വൈ​ര​മു​ത്തു. ത​നി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും, ആ​രോ​പ​ണ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും പോലീസ് കേ​സ് എ​ടു​ത്തി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന്റെ കണ്ണിൽ കു​റ്റം തെ​ളി​യും​വ​രെ ആ​രോ​പ​ണ വി​ധേ​യ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ജൂ​റി ഓ​ർ​ക്ക​ണ​മെ​ന്നും വൈ​ര​മു​ത്തു പ​റ​ഞ്ഞു.

ഒ.​എ​ൻ.​വി പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി തീ​രു​മാ​നി​ച്ച​ വാർത്ത പുറത്ത് വന്നതിന് പി​ന്നാ​ലെ​യാ​ണ് വൈ​ര​മു​ത്തു​പ്ര​തി​ക​ര​ണ​മുവുമായി രംഗത്ത് വന്നത്. വൈ​ര​മു​ത്തു​വി​നെ​തി​രെ ‘മീ​ടൂ’ ആ​രോ​പ​ണം അ​ട​ക്കം പതിനേഴോളം ലൈംഗിക പീഡന ആരോപണങ്ങളാണ് നേരത്തെ പുറത്തുവന്നിട്ടുള്ളത്.

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ വൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഉന്നയിച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അതേസമയം, സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി പുരസ്‌കാരം എന്നായിരുന്നു ഒ.എൻ.വി കൾച്ചറൽ സൊസൈറ്റി ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ വിവാദത്തോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button