തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍ ഗ്യാസ് സര്‍വീസ് സെന്ററുകള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ചൊവ്വയും ശനിയും തുറക്കാം. ശ്രവണ സഹായി വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകളും ഈ ദിവസങ്ങളില്‍ തുറക്കാം. കയര്‍ നിര്‍മാണയന്ത്രങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ .
അതേസമയം സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തില്‍ മലപ്പുറം ജില്ലയെ ആരോഗ്യവകുപ്പ് അവഗണിക്കുന്നു എന്ന പരാതിയുമായി ജില്ലാപ്രസിഡന്റ് എം കെ റഫീഖ. തലസ്ഥാന നഗരത്തെ ചൂണ്ടിക്കാട്ടിയാണ് എം കെ റഫീഖ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. ജനസംഖ്യയിലും വിസ്തൃതിയിലും മലപ്പുറത്തേക്കാള്‍ പിന്നിലുള്ള ജില്ലകള്‍ക്ക് കൂടുതല്‍ പരിഗണന അനുവദിക്കുമ്പോള്‍ ജില്ല അവഗണിക്കപ്പെടുകയാണെന്നാണ് എം കെ റഫീഖയുടെ വാദം
Post Your Comments