Latest NewsKeralaIndiaNews

‘സൂക്ഷിക്കുക, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉടന്‍ ഇല്ലാതാകും’; ഹൈബി ഈഡൻ

കോണ്‍ഗ്രസ് ദേശീയ നേതാക്കളും ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നു.

കൊച്ചി: ലക്ഷദ്വീപിൽ ഉടൻ ഇന്റർനെറ്റ് സൗകര്യം നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡൻ. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡൻ ഇക്കാര്യം പറഞ്ഞത്. ‘ഉടൻ തന്നെ ലക്ഷദ്വീപിൽ ഇന്റർനെറ്റ് സൗകര്യവും നഷ്ടമാകും. സൂക്ഷിക്കുക’ എന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ അനുകൂലിക്കുന്ന നിരവധി കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ട്.

Also Read:പാലക്കാട് ജില്ലയിൽ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകൾ

ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഗോഡാ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിനു പിന്തുണയുമായി ഇടത്-വലത് പാർട്ടികൾ രംഗത്തെത്തി. സംഭവത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി ചേർന്ന് കേരളാ നിയമസഭ വിഷയത്തില്‍ പ്രമേയം പാസാക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കളും ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നു.

അതേസമയം, ദ്വീപിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ദ്വീപ് നിവാസികൾ സമാധാനപൂർവ്വമാണ് താമസിക്കുന്നതെന്നും വ്യക്തമാക്കിയ ലക്ഷദ്വീപ് കളക്ടർ അസ്കർ അലിക്കെതിരെ പ്രതിഷേധം ശക്തമാക്കി യുവജനസംഘടനകൾ. ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകൾ കളക്ടർക്കെതിരെ രംഗത്ത് വന്നു. മുൻ ധനമന്ത്രി തോമസ് ഐസകും കളക്ടരുടെ നിലപാടിനെതിരെ പരസ്യ പ്രതിഷേധം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button