Latest NewsKeralaNews

മദ്യശാലകൾക്ക് പ്രത്യേക പരിഗണന നൽകില്ല; മദ്യവർജനം തന്നെയാണ് എൽഡിഎഫ് നിലപാടെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ: മദ്യശാലകൾക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. എല്ലാ സ്ഥാപനങ്ങളും തുറക്കുന്നത് പോലെ മാത്രമേ മദ്യശാലകളും തുറക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മദ്യവർജനം തന്നെയാണ് എൽഡിഎഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: നാളെ മുതൽ വാട്ട്‌സ്ആപ്പ് കോളുകൾ സർക്കാർ റെക്കോർഡ് ചെയ്യും; സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇത്

ലോക്ക് ഡൗൺ കാലത്ത് ആപ്പ് വഴിയുള്ള മദ്യവിതരണം ആലോചനയിലില്ല. ന്യൂനപക്ഷ സംവരണ അനുപാതത്തിൽ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മാലിന്യ സംസ്‌കരണം എങ്ങനെ ശാസ്ത്രീയമായി നടത്താമെന്ന് പരിശോധിച്ചു വരികയാണ്. 2500 കോടി രൂപ ലോക ബാങ്ക് വായ്പ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ കൂടെ നിർത്തിയാകും കേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പിലാക്കുക. കുടുംബശ്രീയെ ശക്തിപ്പെടുത്തും. 40 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് തൊഴിൽ നൽകേണ്ടതുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയിൽ നടത്തുമെന്നും അഴീക്കൽ തുറമുഖ വികസനം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര; വിമാന വിലക്കിനിടെ മലയാളി പറന്നത് ദുബായിലേയ്ക്ക്

കോവിഡ് മൂന്നാം തരംഗത്തിനെതിരെ കേരളം എല്ലാ മുൻകരുതലും എടുക്കുന്നുണ്ടെന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഇടപെടുന്നു. പാവപ്പെട്ടവരുടെ ഉന്നമനമാണ് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button