
തിരുവനന്തപുരം : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബിയുടെ മരണവാർത്ത ഞെട്ടലോടെയാണ് സഹപ്രവർത്തകർ കേട്ടത്. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് റൂബിയെയും സുഹൃത്ത് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
‘വി ശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’ എന്ന് ഈ മാസം 19ന് ഫേസ്ബുക്കില്‍ റൂബി പോസ്റ്റ് ചെയ്ത വാക്കുകൾ സോഷ്യൽ മീഡിയയിൽ നോവാകുന്നു. പ്രതിന്ധികളെല്ലാം തരണം ചെയ്യാന്‍ മടിയില്ലാത്ത റൂബി മരണത്തിലേക്ക് പോവുകയാണെന്ന സൂചനയായിരുന്നു ഈ വാക്കുകളെന്നു സുഹൃത്തുക്കൾക്ക് പോലും മനസിലാക്കാൻ കഴിഞ്ഞില്ല.
പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് റൂബിയെയും സുഹൃത്ത് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിച്ചു. ഇതോടെ സുഹൃത്ത് ശ്രീകാര്യം പൊലീസിനെ വവരമറിയിച്ചു. തുടര്‍ന്നു പൊലീസെത്തി വീടിന്റെ കതക് പൊളിച്ചു അകത്തു കടന്നപ്പോള്‍ റൂബിയെ താഴത്തെ മുറിയിലും സുനിലിനെ മുകളിലത്തെ മുറിയിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments