തിരുവനന്തപുരം: മഴക്കാലത്തിന്റെ മുന്നോടിയായി ശുചീകരണ പ്രവർത്തനം വേഗത്തിൽ നടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 4,5,6 തീയതികളിൽ ശുചീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലിന് തൊഴിലിടത്തും അഞ്ചിന് പൊതു ഇടത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ആറിന് വീടും പരിസരവും ശുചിയാക്കണം. എല്ലാ വകുപ്പുകളും ഇതിനായി യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലവർഷം തുടങ്ങിയാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ടി വരും. അവിടെ വൈറസ് ബാധയുള്ളവർ എത്തുന്നതും വ്യാപനം ഒഴിവാക്കാനും ക്യാംപുകളിൽ ടെസ്റ്റിംഗ് ടീമിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: ലോക്ക് ഡൗൺ ഇളവ്; ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി
Post Your Comments