Latest NewsKeralaNewsCrime

മദ്യം കവർന്ന സംഭവം; മൂന്നാം പ്രതിയും പിടിയിൽ

ആറ്റിങ്ങൽ; കെ എസ് ബി സിയുടെ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ നിന്നു മദ്യം കവർന്ന സംഭവത്തിൽ മൂങ്ങോട് കൂട്ടിക്കട റോസ് വില്ലയിൽ സജിൻ വിജയൻ (37) നെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന സജിൻ വിജയനെ വാഹന പരിശോധനക്കിടെ ചിറയിൻകീഴ് നിന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചെയ്യുകയാണ് ഉണ്ടായത്. ഓട്ടോയിലെ യാത്രക്കാരൻ സജിൻ വിജയനാണന്ന് സംശയം തോന്നിയ പൊലീസുകാരൻ ചിറയിൻകീഴ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുണ്ടായി.

തുടർന്ന് ആറ്റിങ്ങൽ പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആളെ തിരിച്ചറിയാനായി സാധിച്ചത്. രണ്ട് എയർ ഗണ്ണുകളും, 57000 രൂപയും വീട്ടിൽ നിന്നും പൊലീസ് കണ്ടെടുക്കുകയുണ്ടായി. ഒരു വർഷം മുൻപ് വർക്കല എക്സൈസ് റജിസ്റ്റർ ചെയ്ത കേസിലും ചിറയിൻകീഴ് പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും പ്രതിയാണ് സജിൻ. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുന്നു. ഏപ്രിൽ 30 മുതൽ 8 ദിവസങ്ങളിലായി പത്തു ലക്ഷത്തോളം രൂപ വിലയുള്ള 155 കെയ്സ് മദ്യമാണ് സംഘം കവർച്ച ചെയ്തത്. സംഭവത്തിൽ ഇതുവരെ 6 പേർ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി ഉൾപ്പെടെ നാല് പേർ ഒളിവിലാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button