KeralaLatest NewsNews

അന്ന് 10 രൂ​പ​യും ബി​രി​യാ​ണി​യും പ്ര​തി​ഫ​ലം; ന​ട​ന്‍ മ​മ്മൂ​ട്ടി​ക്ക് ലക്ഷദ്വീ​പില്‍​ നി​ന്നൊ​രു തു​റ​ന്ന ക​ത്ത്

അ​വ​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നൗ​ണ്‍​സ്മെന്‍റ് ന​ട​ത്തി​യ​ത് ഞാ​നാ​യി​രു​ന്നു.10 രൂ​പ​യും ബി​രി​യാ​ണി​യു​മാ​യി​രു​ന്നു പ്ര​തി​ഫ​ലം

കൊ​ച്ചി: സേവ് ലക്ഷദ്വീപ് ക്യാംപയിൻ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. സിനിമാ താരങ്ങളും രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയപ്പോൾ ഈ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത ന​ട​ന്‍ മ​മ്മൂ​ട്ടി​ക്ക് ദ്വീ​പി​ല്‍​നി​ന്നൊ​രു തു​റ​ന്ന ക​ത്ത്.

മ​മ്മൂ​ട്ടി​ക്ക് ആ​ദ്യ​പ്ര​തി​ഫ​ലം ന​ല്‍​കി​യ​ത് ത​ങ്ങ​ളാ​ണെ​ന്ന് ഓ​ര്‍​മി​പ്പി​ച്ചാ​ണ് ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യും വ്ലോ​ഗ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ ഒരു ക​ത്ത് പോ​സ്​​റ്റ്​ ചെ​യ്തിരിക്കുന്നത്. ഇ​തി​ന് ആ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് മ​മ്മൂ​ട്ടി​ത​ന്നെ ഏ​താ​നും വ​ര്‍​ഷം മു​മ്ബ് ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ല്‍ ന​ല്‍​കി​യ ലേ​ഖ​ന​ത്തി​ലെ വാ​ച​ക​ങ്ങൾക്ക് ഒപ്പമാണ് പോസ്റ്റ്

read also: മുസ്ലിങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമമെന്ന് എം.എ ബേബി

‘അ​ന്ന് ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു​ള്ള ധാ​രാ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഹാ​രാ​ജാ​സി​ല്‍ പ​ഠി​ച്ചി​രു​ന്നു. അ​വ​ര്‍​ക്കൊ​രു സം​ഘ​ട​ന​യു​ണ്ട്​-​ല​ക്ഷ​ദ്വീ​പ് സ്​​റ്റു​ഡ​ന്‍​റ്സ് അ​സോ​സി​യേ​ഷ​ന്‍. അ​തി​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജി​ല്‍ വെ​ച്ചൊ​രു പ​രി​പാ​ടി ന​ട​ന്നു. ദ്വീ​പി​ലെ ചി​ല നാ​ട​ന്‍​ക​ലാ​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നൗ​ണ്‍​സ്മെന്‍റ് ന​ട​ത്തി​യ​ത് ഞാ​നാ​യി​രു​ന്നു.10 രൂ​പ​യും ബി​രി​യാ​ണി​യു​മാ​യി​രു​ന്നു പ്ര​തി​ഫ​ലം’.മ​മ്മൂ​ട്ടിയുടെ വാക്കുകൾ ഓർമ്മിപ്പിച്ചാണ് സാ​ദി​ഖിന്റെ കുറിപ്പ്. കേ​ര​ളം മൊ​ത്തം ല​ക്ഷ​ദ്വീ​പി​നൊ​പ്പം നി​ല്‍​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ങ്ങ​യു​ടെ​യും മ​ക​െന്‍റ​യും പി​ന്തു​ണ ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​റ്റാ​ണോ – സാ​ദി​ഖ് ചോ​ദി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button