തിരുവനന്തപുരം: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അസ്കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവുകളിലെ സത്യാവസ്ഥവിശദീകരിച്ച് ദ്വീപ് കളക്ടര്‍ അഷ്ക്കറലി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഇത് സർക്കാരിനെ സഹായിക്കുന്നതാണെന്നു പറഞ്ഞാണ് യൂത്ത് കോൺഗ്രസ്സ് രാഷ്ട്രീയ നാടകം കളിച്ചത്.
അഷ്ക്കറലിക്കെതിരെ അനാവശ്യമായി പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. കളക്ടറുടെ കോലവും ഇവർ കത്തിച്ചു. അതേസമയം ദ്വീപിലെ ബിജെപി നേതാക്കളെയടക്കം എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും ആളുകളെ ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ഇതിനിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
Post Your Comments