Latest NewsCricketNewsSports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; കലാശപ്പോരാട്ടം സമനിലയായാല്‍ എന്ത് സംഭവിക്കും?

ജൂണ്‍ 18 മുതല്‍ 22 വരെയാണ് മത്സരം നടക്കുക

ലണ്ടണ്‍: ഒരു ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യ വീണ്ടും കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കരുത്തരായ കീവീസാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ 18 മുതല്‍ 22 വരെയാണ് മത്സരം നടക്കുക.

Also Read: കൂടുതൽ കരുതൽ വേണ്ടത് നെഗറ്റീവായതിന് ശേഷം; കോവിഡ് രോഗികളുടെ മരണത്തിന് കാരണം വ്യക്തമാക്കി ഐ.സി.എം.ആർ പഠനം

ടെസ്റ്റ് ക്രിക്കറ്റിന്റെ പൊതുസ്വഭാവം പരിശോധിച്ചാല്‍ ഒരേയൊരു മത്സരത്തില്‍ വിജയികളെ നിര്‍ണയിക്കുകയെന്നത് ഏറെ വിഷമകരമായ കാര്യമാണ്. മത്സരം സമനിലയിലാകാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ഇതിന് കാരണം. അങ്ങനെയെങ്കില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും സമനിലയിലായാലോ? ക്രിക്കറ്റ് പ്രേമികള്‍ക്ക് സ്വാഭാവികമായി തോന്നിയേക്കാവുന്ന സംശയമാണിത്. ഇതിന് വ്യക്തമായ ഉത്തരവുമായി ഐസിസി രംഗത്തെത്തിയിട്ടുണ്ട്.

ഫൈനല്‍ സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും സംയുക്ത വിജയികളായി തെരഞ്ഞെടുക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. സാധരണ ദിവസങ്ങളില്‍ മത്സര സമയം നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് കൂടി കളി നീട്ടും. 23-ാം തീയതി റിസര്‍വ് ദിനമായി പരിഗണിക്കുമെന്നും ഐസിസി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button