കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പരിഷ്കരണ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് കോടതി വിധി. അതേസമയം കേന്ദ്രസർക്കാരും ലക്ഷദ്വീപ് സർക്കാരും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെ എന്ന് കോടതി അറിയിച്ചു.
ഇതിനായി രണ്ടാഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്. വിശദീകരണം നൽകുന്നത് വരെ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. കെ.വിനോദ് ചന്ദ്രൻ, എം.ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിഷയത്തിൽ പറഞ്ഞ വിവാദ പരാമർശങ്ങൾ ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ പിൻവലിച്ചു.
ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്നും, കാര്യങ്ങൾ താൻ മാദ്ധ്യമങ്ങളിലൂടെ അറിയുന്നുണ്ടെന്നുമായിരുന്നു ജസ്റ്റിസിന്റെ വിവാദ പരാമർശം. എന്നാൽ തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ അറിയിച്ചു. അതേസമയം ലക്ഷദ്വീപിലെ നടപടികളെ കുറിച്ച് വിശദമായ വിവരങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം പുറത്ത് . പുതിയ പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്ച്ചയ്ക്കുമാണെന്നു പരസ്യത്തില്‍ പറയുന്നു.
ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിലും ഉള്ളത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണു പരസ്യം നല്‍കിയത്.മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ലക്ഷദ്വീപില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നാണു വ്യാഴാഴ്ച കളക്ടര്‍ വ്യക്തമാക്കിയിരുന്നത്.
ഇത് തന്നെയാണ് പരസ്യത്തിലും ഉള്ളത്. തലസ്ഥാനമായ കവരത്തിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഒട്ടേറെ വികസന പദ്ധതികള്‍ ഇവിടെ നടപ്പാകാനിരിക്കുകയാണ്. പ്രദേശത്തെ നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനെതിരായതിനാലാണ് ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത് എന്നും പരസ്യത്തിൽ പറയുന്നു.
Post Your Comments