കൊച്ചി: കോടതിയിലെ അപഹാസ്യതയും, രൂക്ഷമായ ചോദ്യങ്ങളും ഭയന്ന് പലപ്പോഴും പല സ്ത്രീകളും എത്ര തന്നെ അതിക്രമങ്ങൾ നേരിടേണ്ടി വന്നാലും നിയമ നടപടികൾക്ക് മുതിരാറില്ല. ലൈംഗികാതിക്രമ കേസുകളില്‍ ഇരകളായ സ്ത്രീകളെ കൂടുതല്‍ വേദനിപ്പിക്കാതിരിക്കാന്‍ ജഡ്ജിമാര്‍ക്ക് പരിശീലനം നല്‍കും എന്ന തീരുമാനം അതുകൊണ്ട് തന്നെ ഏറെ ഗുണകരമായേക്കാം. കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കാണ് പരിശീലനം നല്‍കുക. ഇരകളെ കൂടുതല്‍ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ കോടതികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത് ഒഴിവാക്കാന്‍. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരിശീലനം. ജഡ്ജിമാരിൽ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Also Read:ഭാര്യയ്ക്ക് തന്നേക്കാള്‍ സൗന്ദര്യം; ഭർത്താവ് യുവതിയെ തലയ്ക്കടിച്ചു കൊന്നു
‘ലിംഗനീതി അവബോധം’ ജഡ്ജിമാരുടെ പരിശീലനത്തിന്റെയും തുടര്‍വിദ്യാഭ്യാസത്തിന്റെയും ഭാഗമാക്കാന്‍ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി സംസ്ഥാന അക്കാദമികളുമായി ചേര്‍ന്നു നടപടിയെടുക്കണം. അതിക്രമങ്ങൾക്ക് ശേഷം കോടതി മുറികളിലെ ചോദ്യങ്ങൾ കൂടിയാകുമ്പോൾ പല സ്ത്രീകളും മാനസികാപരമായ വലിയ ട്രോമകളിലേക്ക് കടന്നുപോകാറുണ്ട്. ഈ മാറ്റം അതിനെ ഇല്ലാതാകുമെന്ന് വിശ്വസിക്കാം.
നിയമ സര്‍വകലാശാലകളും കോളജുകളും ഈ വിഷയം ബിരുദ പഠനത്തില്‍ ഉള്‍പ്പെടുത്തണം. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാര്‍ക്കും പരിശീലനം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇരയായ യുവതിക്കു പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിയ വിധിന്യായത്തിലാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ ഓരോ ഘട്ടത്തിലും കോടതിയുടെ നിഷ്പക്ഷത ഇരകളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നതോ ഇരകളുടെ അന്തസ്സ് ഇടിക്കുന്നതോ ആയ ഭാഷ ഒഴിവാക്കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി. രാഖി കെട്ടിക്കൊടുക്കണമെന്നും മറ്റുമുള്ള ജാമ്യവ്യവസ്ഥകള്‍ ചോദ്യം ചെയ്തു വനിതാ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണു സുപ്രീം കോടതി ഇടപെട്ടത്.
Post Your Comments