Latest NewsKeralaNews

പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്; ദ്വീപ് വിഷയത്തിൽ നിർണായകം

കഴിഞ്ഞ സർക്കാരിന്റെ രണ്ട് നയപ്രഖ്യാപന പ്രസംഗങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്.

തിരുവനന്തപുരം: ഇടത് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി രാവിലെ ഒന്‍പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കേരളത്തിൽ കോവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം.

Read Also: ആയൂര്‍രേഖയില്‍ ത്രികോണം തെളിഞ്ഞുകണ്ടാല്‍

വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്‍സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവുമെന്നാണ് സൂചന. അതേസമയം ലക്ഷദ്വീപ് വിഷയത്തിലും നിർണായക പരാമർശം ഉണ്ടായേക്കും. കൂടാതെ കൊവിഡ് വാക്സീൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. ഒരു ഡോസ് പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതിയാണ് പിണറായി സർക്കാരിന്റെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ രണ്ട് നയപ്രഖ്യാപന പ്രസംഗങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്.

shortlink

Post Your Comments


Back to top button