ഷാര്‍ജ: ഷാര്‍ജയില്‍ പട്രോള്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. വ്യാഴാഴ്ച മ്ലേഹ റോഡിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഫസ്റ്റ് അസിസ്റ്റന്റ് റാഷിദ് അലി അല്ബാഹിയാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ഒരു സ്ത്രീ ഓടിച്ചിരുന്ന വാഹനം പൊലീസ് പട്രോള്‍ വാഹനത്തിന് പിന്നിലിടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പട്രോള്‍ വാഹനം ദൂരേക്ക് തെറിച്ച് പോയി കീഴ്മേല്‍ മറിയുകയുണ്ടായി . 14 വര്‍ഷമായി ഷാര്‍ജ പോലീസിലെ ട്രാഫിക് വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അല്‍ സീയൂബ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments