ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ഐടി നിയമത്തിന്റെ ഭാഗമായി വാട്ട്‌സ്ആപ്പും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചതായി റിപ്പോർട്ട്. ഗൂഗിൾ, ഫെയ്സ്ബുക്ക്, വാട്ട്‌സ് ആപ്പ്, ടെലഗ്രാം, ഷെയർചാറ്റ്, ലിങ്ക്ഡ് ഇൻ, കൂ എന്നീ സാമൂഹ്യ മാദ്ധ്യമങ്ങളാണ് ഐടി വകുപ്പിലെ ചില നിർദ്ദേശങ്ങൾ അംഗീകരിച്ചിരിക്കുന്നത്.
Read Also: കോവിഡ് വാക്‌സിൻ വിതരണവും നിർമ്മാണവും സങ്കീർണ്ണമായ പ്രക്രിയ; കാലതാമസം നേരിടുമെന്ന് ഭാരത് ബയോടെക്
പുതിയ ഐടി ചട്ടങ്ങളിലെ മൂന്ന് നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഇവർ ഐടി മന്ത്രാലയത്തിന് കൈമാറി. ഗീവൻസ് ഓഫീസർ, ചീഫ് കംപ്ലൈൻസ് ഓഫീസർ, നോഡൽ ഓഫീസർ എന്നിവരെ നിയമിച്ചതായുള്ള വിവരമാണ് ഐടി മന്ത്രാലയത്തിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ ട്വിറ്ററിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
കേന്ദ്ര സർക്കാർ നിയമപ്രകാരം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെങ്കിൽ ഇന്ത്യയിൽ പ്രവർത്തനാനുമതി നിഷേധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മെയ് 26 വരെയായിരുന്നു കേന്ദ്രം ഇതിന് സമയം അനുവദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഐടി ചട്ടങ്ങളിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ട് കേന്ദ്രത്തിന് സാമൂഹ്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് സമർപ്പിച്ചത്.
Post Your Comments