തിരുവനന്തപുരം: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായവുമായി നോർക്ക. നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് നോർക്ക സൗമ്യയുടെ കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. നോർക്കയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്നുള്ള കരാറിന്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. ഇതിൽ ഒരു ലക്ഷം നോർക്കയുടെ പ്രവാസി സാന്ത്വന പദ്ധതിയിൽ നിന്നായിരിക്കും നൽകുക.
Read Also: പുതിയ ഐടി നിയമങ്ങളിലെ വകുപ്പുകൾ നടപ്പാക്കി ഫേസ്ബുക്കും വാട്ട്‌സ് ആപ്പും
ഇക്കഴിഞ്ഞ 11 നാണ് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. നാട്ടിലുള്ള ഭർത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചു കൊണ്ടിരിക്കെ അഷ്‌ക്ക ലോണിലെ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു. സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രായേൽ സർക്കാർ തീരുമാനിച്ചിരുന്നു. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും ഇസ്രായേൽ അറിയിച്ചിരുന്നു.
ഇസ്രായേൽ ദേശീയ ഇൻഷുറൻസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമെന്നും സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേൽ സംരക്ഷിക്കുമെന്നും ഇസ്രായേൽ എംബസി ഡപ്യൂട്ടി ചീഫ് റോണി യദീദിയ പറഞ്ഞിരുന്നു.
Read Also: കോവിഡ് വാക്‌സിൻ വിതരണവും നിർമ്മാണവും സങ്കീർണ്ണമായ പ്രക്രിയ; കാലതാമസം നേരിടുമെന്ന് ഭാരത് ബയോടെക്
Post Your Comments