
ന്യൂഡല്‍ഹി: ഫ്ളാറ്റില്‍ നിന്നും വീണ് യുവതി മരിച്ച സംഭവം കൊലപാതകമാകുന്നു. ഭര്‍ത്താവ് ഭാര്യയെ മൂന്നാം നിലയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഉദ്യോഗ് നഗറിലാണ് സംഭവം. ഹന്‍സ് രാജ് ഭൈരവയാണ് ഭാര്യ നിഷ ഭൈരവ(40)യെ കൊലപ്പെടുത്തിയത്.
Read Also : വൈദ്യുതി തടസപ്പെട്ടത് ശരിയാക്കാൻ നോക്കവെ ലൈനിൽ നിന്നും ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം
വാടകയ്ക്ക് താമസിക്കുന്നതിനായി വീട് കാണാന്‍ ഇരുവരും പ്രേംനഗറില്‍ പോയിരുന്നു. എന്നാല്‍ ഇവിടെ വച്ച് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുകയും വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് അക്രമാസക്തനായ ഹന്‍സ് രാജ് ഭാര്യയെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തള്ളി താഴേക്ക് ഇടുകയുമായിരുന്നു. സംഭവത്തിന് ശേഷം ഹന്‍സ് രാജ് ഭാര്യയുടെ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് സ്ഥലത്തു നിന്നും മുങ്ങി.
Post Your Comments