ന്യൂഡല്‍ഹി: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 1200 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് വിതരണം ചെയ്യും. ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അംഗീകാരം നല്‍കി.
രാജ്യത്തെ 11.20 ലക്ഷം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന 11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുക. പ്രത്യേക ക്ഷേമ നടപടിയായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 1200 കോടി രൂപ അധികമായി കൈമാറും.
വിദ്യാര്‍ത്ഥികളിലെ പോഷകത്തിന്റെ അളവും പ്രതിരോധ ശേഷിയും സംരക്ഷിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments