COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 17 കോടിയിലേക്ക്

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നിരിക്കുകയാണ്. കൊറോണ കൊറോണ വൈറസ് രോഗം ബാധിച്ചു മരണസംഖ്യ 35.24 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നിരിക്കുന്നു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1.79 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് രണ്ടര കോടിയിലധികം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ മരണം 3.18 ലക്ഷമായി ഉയർന്നു. നിലവിൽ 28 ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.

 

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തിനേടി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button