KeralaLatest NewsNewsIndia

1999 ൽ മരണപ്പെട്ടത് 10,000 പേർ, 2021ൽ 6 പേർ മാത്രം; ചുഴലിക്കാറ്റിനെ ‘പിടിച്ചുകെട്ടാൻ’ ഇന്ത്യയ്ക്ക് കഴിഞ്ഞതെങ്ങനെ?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം പ്രകൃതി ദുരന്തങ്ങളെ കൃത്യമായ ഇടപെടലുകളുടെ ഭാഗമായി നേരിടാൻ നമ്മുടെ ദുരന്ത നിവാരണ സേനയ്ക്ക് കഴിയുന്നുണ്ട്.

ന്യൂഡൽഹി: നിസർഗ, വർധ, അംഫാൻ, ക്യാർ, മഹാ, വായു, ഫാനി, ബുൾബുൾ, യാസ്… പേരു കേട്ട് അമ്പരക്കണ്ട, ഇത് ഇന്ത്യയെ തൊട്ട്, തലോടി, താണ്ഡവമാടി കടന്നുപോയ ചുഴലിക്കാറ്റുകളുടെ പേരുകളാണ്. പേരുകൾ മാറുന്നതിനനുസരിച്ച് ഇവയുടെ ആഘാതവും മാറുന്നുണ്ട്. ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യ ഇപ്പോൾ സജ്ജമാണ്. 22 വർഷങ്ങൾക്ക് മുൻപ് ഒരു ചുഴലിക്കാറ്റ് ഒഡീഷയിൽ ആഞ്ഞടിച്ചപ്പോൾ തകർന്നത് ഒരു ജനതയായിരുന്നു. അന്ന് മരണപ്പെട്ടത് 10,000ത്തിലധികം ആളുകളാണ്. കൃത്യമായി പറഞ്ഞാൽ 1999ൽ. അവിടെ നിന്നും 2021 ലേക്ക് 22 വർഷത്തിന്റെ യാത്രയുണ്ട്. ഈ യാത്രയിൽ പലതവണയായി ചുഴലിക്കാറ്റ് വന്നുപോയി. പോയപ്പോൾ നിരവധി പേരെ കൂടെ കൊണ്ടുപോയി. എന്നാൽ, ഈ വർഷത്തെ വരവിൽ അധികം പേരെ ഇന്ത്യയ്ക്ക് നഷ്ടമായില്ല. ചുഴലിക്കാറ്റിനെ എങ്ങനെ നേരിടണമെന്ന് ഇന്ത്യ പഠിച്ച് കഴിഞ്ഞു.

Also Read:ആറ്റുകാൽ പൊങ്കാലയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ സംഭവം; എല്ലാമൊരു മുൻകരുതലിനു വേണ്ടി ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ

കേന്ദ്ര സംസ്ഥാന സർക്കാരുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനവും കൃത്യസമയത്തെ രക്ഷാപ്രവർത്തനവും വഴി ജനങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ സർക്കാരുകൾക്ക് കഴിയുന്നു. ബുധനാഴ്ച കര തൊട്ട യാസ് ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യ ദിവസങ്ങൾക്ക് മുൻപേ സജ്ജമായിരുന്നു. 14 ലക്ഷത്തോളം ആളുകളെയാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ ദുരന്ത നിവാരണ സേന സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചത്. ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും ഇടയിലൂടെ കടന്നു പോകുന്ന യാസിനെ നേരിടാൻ ഇരു സംസ്ഥാനങ്ങളും എല്ലാ സംവിധാനങ്ങളുമായി കാത്തിരുന്നു. ഓരോ വർഷവും വരുന്ന ഇത്തരം പ്രതിസന്ധികളെ നേരിട്ട് തഴക്കം ചെന്ന ദുരന്ത നിവാരണ സംഘത്തിനു യാസിനെ നേരിടാൻ എളുപ്പം കഴിഞ്ഞു. ഇതിന്റെ ഫലമായി മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം പ്രകൃതി ദുരന്തങ്ങളെ കൃത്യമായ ഇടപെടലുകളുടെ ഭാഗമായി നേരിടാൻ നമ്മുടെ ദുരന്ത നിവാരണ സേനയ്ക്ക് കഴിയുന്നുണ്ട്.

ഓരോ ദുരന്തങ്ങളിൽ നിന്നും ഇന്ത്യ പഠിക്കുന്ന, തിരിച്ചറിയുന്ന ഒരു പാഠമുണ്ട്. കൂട്ടമായി നിന്ന് പ്രവർത്തിച്ചാൽ എന്തിനേയും മറികടക്കാൻ സാധിക്കുമെന്ന്. പ്രകൃതി ദുരന്തങ്ങളിൽ പൂജ്യം മരണം ആണ് ഇന്ത്യയുടെ ലക്ഷ്യം. ദുരന്ത സാധ്യത കുറയ്ക്കുന്നതിൽ ഇന്ത്യ വിജയിച്ചു. ലോകത്തിനു തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തനമാണ് ഇന്ത്യ കാഴ്ച വെയ്ക്കുന്നതെന്ന് യു എൻ ഓഫീസ് നിരീക്ഷിച്ചു.

Also Read:ലക്ഷദ്വീപ് വിഷയത്തിൽ സുരേഷ് ഗോപിയേയും കുടുംബത്തേയും അപമാനിച്ച് പോരാളി ഷാജി

യാസിന്റെ വരവ് വ്യക്തമായതോടെ, ബംഗാളിൽ നിന്നും 8 ലക്ഷവും, ഒഡീഷയിൽ നിന്നും 6 ലക്ഷവും ആളുകളെയാണ് രണ്ട് ദിവസം കൊണ്ട് ബന്ധപ്പെട്ടവർ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥർമാരുമായും കൂടിച്ചേർന്ന് ചർച്ചകൾ നടത്തി. ഒരു പ്രധാനപ്പെട്ട മിഷൻ എന്ന രീതിയിൽ തന്നെയായിരുന്നു ഏവരും ഇതിനെ നോക്കിക്കണ്ടത്. കോസ്റ്റ് ഗാർഡിന്റെ 5 കപ്പലുകൾ, ആർമിയുടെ 17 സംഘങ്ങൾ, നേവിയുടെ 7 ഹെലികോപ്ടറുകൾ എന്നിവ അടക്കം ദുരന്ത നിവാരണ സേന സജ്ജമായിരുന്നു. സംസ്ഥാന, കേന്ദ്ര ദുരന്ത നിവാരണ സേനയുടെ പ്രവർത്തനത്തിന്റെ ഫലമായി കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങളിലെ മരണ നിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button