കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരവധി പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇപ്പോള്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലും കൊവിഡിന് ഇരകളാകുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.
പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറവാണ് എന്നതാണ് ഇതിന് പിന്നിലെ കാരണം. ഈ പുരുഷ ഹോര്‍മോണിന്റെ കുറവ് കാരണം ധാരാളം പുരുഷന്മാരുടെ മരണം വറെ സംഭവിക്കുന്നുണ്ട്.
ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് വൈറസുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും പ്രധാനമായും ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിനെ ആശ്രയിച്ചാണ്. നമ്മുടെ ശരീരത്തിലെ മിക്ക രോഗപ്രതിരോധ പ്രക്രിയകളിലും ടെസ്റ്റോസ്റ്റിറോണ്‍ ഉള്‍പ്പെടുന്നു. വൈറസിനെതിരെ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തില്‍ ഉണ്ട്. എന്നാല്‍ ഇത് പ്രാഥമികമായി പുരുഷ ഹോര്‍മോണാണ്, കാരണം ഇത് പുരുഷന്മാരുടെ ലൈംഗിക ജീവിതം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറവാണെങ്കില്‍ അവരുടെ രോഗപ്രതിരോധ ശേഷി ശരിയായി പ്രവര്‍ത്തിക്കുകയില്ല.
ഒരു പഠനം അനുസരിച്ച്, സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 60 ശതമാനം പര്യാപ്തമാണ്. പുരുഷന്മാരില്‍ 68 ശതമാനം കുറവാണ്. 68 ശതമാനം പോലും ഈ ഹോര്‍മോണിന് പുരുഷന്മാരില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രതികരണം നല്‍കാന്‍ കഴിയില്ല . 60 ശതമാനം ടെസ്റ്റോസ്റ്റിറോണില്‍ സ്ത്രീകളില്‍ അവരുടെ രോഗപ്രതിരോധ ശേഷി ശരിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
കൊറോണ പൊട്ടിപ്പുറപ്പെട്ടതു മുതല്‍, വൈറസിനെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് സാധാരണയേക്കാള്‍ കുറവാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ ശരീരത്തിന് കൊറോണയ്ക്കെതിരെ പോരാടാന്‍ കഴിയില്ല.
Post Your Comments