ലക്‌നൗ: യുപിയിൽ 35കാരന്‍ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു. 28 കാരിയായ ഭാര്യ സെക്‌സിന് വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുകയുണ്ടായി. കനാലില്‍ വലിച്ചെറിഞ്ഞ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. 35കാരനായ പപ്പുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നു.
മുസഫര്‍നഗറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. സെക്‌സിന് വിസമ്മതിച്ച ഭാര്യ ഡോളിയെ വെടിവെച്ചു കൊല്ലുകയായിരുന്നു ഉണ്ടായത്. പിന്നാലെ അഞ്ചും മൂന്നും വയസും 18 മാസവും പ്രായമുള്ള മക്കളെ ഗംഗ കനാലില്‍ യുവാവ് വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിക്കുകയുണ്ടായി.
ലൈംഗിക ബന്ധം എന്ന തന്റെ ആവശ്യം ആഴ്ചകളോളം നീട്ടിക്കൊണ്ടുപോയതാണ് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് യുവാവ് കുറ്റസമ്മതം നടത്തുകയുണ്ടായി. സെക്‌സ് നീ്ട്ടിക്കൊണ്ടുപോയാല്‍ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. വീണ്ടും ഇതിന് തയ്യാറാവാതെ വന്നതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഡോളിയുടെ തലയ്ക്കാണ് യുവാവ് വെടിവച്ചത്. കുട്ടികളുടെ ഭാവി എന്താകുമെന്ന് കരുതിയാണ് ഇവരെ ഗംഗാ കനാലില്‍ വലിച്ചെറിഞ്ഞതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
Post Your Comments