Latest NewsKeralaNewsCrime

13 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി രണ്ടുപേർ അറസ്റ്റിൽ

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ക​ട​ത്തി​യ 13 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ക​ണ്ണ​മ്പു​ഴ ലൈ​ജു (41), ആ​ളൂ​ർ മ​ണ്ണ​പ്പാ​ട്ട് വീ​ട്ടി​ൽ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ (28) എ​ന്നി​വ​രാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​കു​ന്ന ലോ​റി​യി​ൽ പ്ലാ​സ്​​റ്റി​ക്​ നി​ർ​മാ​ണ​ത്തി​ൻ​റ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്ക​ടി​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​െ​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഉണ്ടായിരുന്നത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള പെ​രു​മ്പാ​വൂ​രി​ൽ വി​ൽ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കൊ​ര​ട്ടി സി.​ഐ ബി.​കെ. അ​രു​ണി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്.​ഐ​മാ​രാ​യ പ്രി​യ​ൻ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button