COVID 19Latest NewsNewsInternational

ഒളിമ്പിക്സ് നടത്തിയാൽ അത് വലിയ ദുരന്തമായി കലാശിക്കും ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

ടോക്യോ : ഒളിമ്പിക്സ് നടത്തിയാൽ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. കഴിഞ്ഞ വർഷം നടത്താനിരുന്ന ഒളിമ്പിക്സ് കൊവിഡ് ബാധയെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.

Read Also : കോവിഡ്​ വാക്​സിന്‍ എടുത്തവര്‍ക്ക്​ ഒരു വര്‍ഷത്തേക്ക്​ സൗജന്യ യാത്ര ; വമ്പൻ പ്രഖ്യാപനവുമായി വിമാനകമ്പനി  

ഒളിമ്പിക്സ് നടത്തിയാൽ ലോകത്തിൻ്റെ പല ഭാഗത്തുനിന്നുള്ള ആളുകൾ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയിൽ പല കൊവിഡ് വകഭേദങ്ങൾ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കും. അതിന് ഒളിമ്പിക്സ് വകഭേദം എന്നാവും പേര്. അത് വലിയ ദുരന്തമായിരിക്കും. 100 വർഷം വരെ അതിൻ്റെ പേരിൽ നമ്മൾ പഴി കേൾക്കേണ്ടി വരുമെന്നും ഡോക്ടർമാരുടെ സംഘടന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നേരത്തെ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയിരുന്നു. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന ഭീഷണി വർധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. നിരവധി രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് ബാധ നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിദേശ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത് സുരക്ഷിതമായിരിക്കില്ല എന്നുമാണ് കണക്കുകൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button