ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദര്‍ശനം നടത്തും. ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി ഒഡീഷയിലും പശ്ചിമ ബംഗാളിലും അദ്ദേഹം അവലോകന യോഗങ്ങള്‍ നടത്തും. തുടര്‍ന്ന് ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Also Read: ലോക്ക്ഡൗണിൽ മോഷണത്തിന് സാധ്യത; ബിവറേജസ് കോർപറേഷൻ വെയർഹൗസുകളിൽ സുരക്ഷ ശക്തമാക്കണം; എക്സൈസ്
ആദ്യം ഒഡീഷയിലാകും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇതിനായി അദ്ദേഹം ഭുവനേശ്വറിലെത്തും. തുടര്‍ന്ന് അവലോകന യോഗത്തില്‍ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് യാസ് നാശംവിതച്ച ബലാസോര്‍, ഭദ്രക്, പുര്‍ബ, മെദിനിപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും. ഇതിന് ശേഷം അദ്ദേഹം പശ്ചിമ ബംഗാളിലേയ്ക്ക് തിരിക്കും.
ബംഗാളിലെത്തിയ ശേഷം പ്രധാനമന്ത്രി അവലോകന യോഗത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഏകദേശം ഒരു കോടി ആളുകള്‍ ദുരിതബാധിതരായെന്ന് മമത പറഞ്ഞു. 3 ലക്ഷം വീടുകള്‍ തകര്‍ന്നു. 15,04,506 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊല്‍ക്കത്ത, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ദിഗ, ഈസ്റ്റ് മിഡ്‌നാപുര്‍, നന്ദിഗ്രാം തുടങ്ങിയ ജില്ലകളില്‍ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Post Your Comments