Latest NewsKeralaNews

ക്രഷറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി; ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രഷറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിർമ്മാണ മേഖലയിൽ മെറ്റൽ കിട്ടാത്ത പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രഷറകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകുന്നത്.

Read Also: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി;വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനം

സ്ത്രീകൾക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാൻ അനുമതി നൽകും. നേത്രപരിശോധകർ, കണ്ണടകൾ, ശ്രവണ സഹായികൾ വിൽക്കുന്ന കടകൾ, കൃത്രിമ അവയവം വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ കംപ്യൂട്ടറുകൾ എന്നിവ നന്നാക്കുന്ന ഷോപ്പുകൾ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

ലോക്ക് ഡൗൺ ഇളവുകൾ ലഭിക്കുമ്പോൾ അവ ദുരൂപയോഗം ചെയ്യാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശിയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതിനാൽ ലോക്ക് ഡൗൺ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പെരുമാറ്റവും പ്രവർത്തനവും ഉണ്ടാവാതെ നാം നോക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button