KeralaLatest NewsNews

ലക്ഷദ്വീപില്‍ റിക്രൂട്ട്മെന്‍റുകള്‍ പുനപ്പരിശോധിക്കാന്‍ നിര്‍ദേശം

നേരത്തെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു.

കവരത്തി: വിവാദങ്ങൾ വിട്ടൊഴിയാതെ ലക്ഷദ്വീപ് മാറുമ്പോൾ ഉറച്ച നിലപാടുമായി ദ്വീപ് അഡ്മിനിസ്ട്രേഷന്‍. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്ന ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ . രേഖകളും ഹാജരാക്കണം. എന്നാൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. നേരത്തെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു. അതേസമയം വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ലക്ഷദ്വീപിനെ മാലിദ്വീപ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടാകുന്നത്. ഇത്തരത്തില്‍ കേന്ദ്രം മുന്നോട്ടുവെക്കുന്ന വികസന മാതൃകകളെ വിശദീകരിച്ച് പ്രമുഖർ രംഗത്ത് എത്തിയിരുന്നു.

Read Also: ആ അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചവരെ ശവംതീനികള്‍ എന്ന് വിളിക്കണം; ത്യാഗമെന്ന് വാഴ്ത്തുന്ന ക്രൂരന്‍മാര്‍: വൈറൽ കുറിപ്പ്

അതേസമയം ദ്വീപ് വിഷയത്തിൽ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകിയിട്ടുണ്ട്. നിലവിൽ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. പൊതു പരീക്ഷയും ഇന്‍റര്‍വ്യു അടക്കമുള്ളവയും കഴിഞ്ഞ ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. സമിതികളിൽ ദ്വീപ് സ്വദേശികളായ വിദഗ്ധരും ഉണ്ടായിരുന്നു. അതേസമയം ജീവനക്കാരിൽ സ്വദേശികളോ, ജനപ്രതിനിധികളോ ഇല്ല. ഇതെല്ലാം സ്വന്തക്കാരെ വിവിധ സർക്കാർ സർവ്വീസുകളിൽ നിയമിക്കുന്നതിന്‍റെ ഭാഗമായ നടപടിയെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്. പ്രശനത്തിൽ പരസ്യ പക്ഷോഭത്തിലേക്ക് നീങ്ങാനാണ് ദ്വീപിലെ രാഷ്ട്രീയ പാർട്ടികളുടെ നീക്കം. ഇതിനായി ഓൺലൈൻ വഴിനാളെ സർവ്വകക്ഷി യോഗം ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button