വോൾവ്‌സിന്റെ സ്‌ട്രൈക്കർ റൗൾ ഹിമിനസ് മെക്സിക്കോ ദേശീയ ടീമിനൊപ്പം പോകില്ല. പരിക്ക് മാറിയെങ്കിലും ഹിമിനസ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരം ഓഫ് സീസണിൽ വോൾവ്‌സിനൊപ്പം നിന്ന് മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാനാവും ഹിമിനസിന്റെ ലക്ഷ്യം. ഹിമിനസിന് മെക്സിക്കോയുടെ എല്ലാ മത്സരങ്ങളും ഈ സീസണിൽ നഷ്ടമാകും.
അടുത്ത സീസൺ മുതൽ ഫുട്ബോൾ കളിക്കാൻ ഹിമിനസിന് കഴിയുമെന്ന് വോൾവ്‌സിന്റെ മെഡിക്കൽ സംഘം നേരത്തെ അറിയിച്ചിരുന്നു. തലക്കേറ്റ പരിക്ക് കാരണം നീണ്ട കാലമായി ഹിമിനസ് ടീമിന് പുറത്തായിരുന്നു. കഴിഞ്ഞ നവംബറിൽ ആഴ്‌സണലിനെതിരായ മത്സരത്തിനിടയിലായിരുന്നു ഹിമിനസിന് പരിക്കേറ്റത്. തലയോട്ടിക്ക് വലിയ പൊട്ടൽ ഉള്ളതിനാൽ ഇതുവരെ ഫുട്ബോൾ കളത്തിന് പുറത്തായിരുന്നു താരം. കരിയറിന്റെ അവസാനം വരെ ഹിമിനസ് ഇനി ഹെഡ്ഗ്വാർഡ് ഇട്ടായിരിക്കും കളിക്കുക.
Post Your Comments