Jobs & VacanciesLatest NewsNewsIndia

ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ. ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in -ല്‍ ജൂണ്‍ 23ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം.

Read Also : സിനിമാക്കാരെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ലക്ഷദ്വീപിൽ സിനിമ കാണിക്കുന്ന ഒരൊറ്റ തിയേറ്റർ പോലുമില്ല : ശങ്കു ടി ദാസ്

പ്രീ-കമ്മീഷനിങ്ങിന്റെ ഭാഗമായ ട്രെയിനിങ്ങില്‍ പൂര്‍ത്തിയാക്കുമ്പോൾ ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ പിജി ഡിപ്ലോമ ലഭിക്കും. തുടര്‍ന്ന് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ 10 വര്‍ഷത്തേക്കായിരിക്കും നിയമനം. ‌

അപേക്ഷിക്കുന്നവര്‍ 55 ശതമാനം മാര്‍ക്കോടെ പ്രസ്തുത മേഖലയില്‍ എഞ്ചിനിയറിങ് ബിരുദം പാസായിരിക്കണം. അവസാന വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്കും ഇതിന് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ 2021 ഒക്ടോബര്‍ ഒന്നിന് മുമ്പായി എഞ്ചിനിയറിങ് ബിരുദ പരീക്ഷ എഴുതിയതിന്റെ തെളിവ് സമര്‍പ്പിക്കണം. കൂടാതെ പരിശീലനം തുടങ്ങി 12 ആഴ്ചയ്ക്കുള്ളിൽ എല്ലാ സെമസ്റ്റര്‍ അല്ലെങ്കില്‍ വര്‍ഷത്തിന്റെയും മാര്‍ക്ക് ലിസ്റ്റുകളും സമര്‍പ്പിക്കണം.

അപേക്ഷകര്‍ക്ക് പ്രായം 2021 ഒക്ടോബര്‍ 1ന് 20നും 27 വയസിനും അകത്തായിരിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രായമായിരിക്കും ഇതിനായി പരിഗണിക്കുന്നത്.

പുരുഷന്മാര്‍ – 174, സ്ത്രീകള്‍ – 14, വിധവകള്‍ – 2, എന്നിങ്ങനെ മൊത്തം 191 ഒഴിവുകളാണുള്ളത്. കോഴ്സ് 2021 ഒക്ടോബറില്‍ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് (ഒടിഎ) പരിശീലനം നടക്കുക.

യോഗ്യത പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഇന്റര്‍വ്യൂ റൗണ്ടില്‍ വിജയിക്കുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാവണം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് പങ്കെടുക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button