തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് . തിരുവനന്തപുരത്തും പത്തനംതിട്ടയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അച്ചൻകോവിലാറും പമ്പയാറും കരകവിഞ്ഞു ഒഴുകുകയാണ്. പ്രളയ സാധ്യത കണക്കിലെടുത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുവാൻ സമീപവാസികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ
അതേസമയം തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേര്‍ന്നു. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലും ഈ 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.കേരള തീരത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് ഉണ്ട്.
അതേ സമയം പശ്ചിമബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടം വിതച്ച യാസ് ചുഴലിക്കാറ്റ് ദുർബലമാകുകയാണ് . ഒഡീഷയിലെ തീരദേശ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക് ജില്ലയിലെ ചന്ദ്ബാലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 288.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് .
ഒരു കോടി ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചു. മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു . ഒഡീഷയിലെ ദുര്‍ഗാപൂര്‍, റൂർക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി. റയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.
Post Your Comments