പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ടയിലെ നദികളില്‍ ജലനിരപ്പ് ഉയർന്നിരിക്കുന്നു. പമ്പ , അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് അപകടനിലക്കും മുകളിലാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ഇങ്ങനെ മഴ തുടര്‍ന്നാല്‍ രണ്ടുദിവസത്തിനകം കുട്ടനാട് വീണ്ടും വലിയ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും മഴ ശക്തമാണെന്ന് അധികൃതർ നിർദ്ദേശം നല്‍കിയിരിക്കുകയാണ്. മൂഴിയാര്‍ ഡാമില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ തുറന്നുവിടാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അടിയന്തര സാഹചര്യമുണ്ടായാല്‍ എന്‍.ഡി.ആര്.എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
Post Your Comments