തിരുവനന്തപുരം: ബിപിഎൽ റേഷൻ കാർഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവർ അത് തിരികെ നൽകാൻ തയ്യാറാകണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവർ അത് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ഓൺലൈൻ ക്‌ളാസിലെ ലൈംഗിക ചൂഷണം: വിവിധ അധ്യാപകർക്കെതിരെ 40 പരാതികൾ, പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു
സൗജന്യ ഭക്ഷ്യക്കിറ്റ് വേണ്ടെങ്കിൽ റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത്. ഇത്തരക്കാർക്ക് പിൻമാറാൻ അവസരം ഉണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയിൽ തലസ്ഥാന വികസനം യാഥാർത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതൽ ജനകീയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്തെ വിലവർധന പിടിച്ച് നിർത്താൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകുംമെന്നും ഭക്ഷ്യമന്ത്രി ഉറപ്പു നൽകി. മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. ലീഗൽ മെട്രോളജി പരിശോധന ഊർജ്ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ സ്ഥാനങ്ങൾ നിലനിർത്തി കോഹ്‌ലിയും രോഹിത് ശർമയും
Post Your Comments