കൊച്ചി: തുടർച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായിരിക്കുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായിരിക്കുകയാണ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. 4590 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉള്ളത്.
തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വീണ്ടും വർദ്ധിക്കുകയുണ്ടായി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയ ശേഷമാണ് ഇന്ന് വില ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്നലെ വീണ്ടും ഉയർന്നത്. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കാണാൻ സാധിച്ചു. 26 ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
Post Your Comments