ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസിന് ആവശ്യമായ മരുന്ന് എത്രയും വേഗം എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. ലിപോസോമല്‍ ആംഫോട്ടെറിസിന്‍ ബി എന്ന മരുന്നാണ് ബ്ലാക്ക് ഫംഗസിനെതിരെ ഉപയോഗിക്കുന്നത്. ഇത് ലോകത്ത് എവിടെ നിന്നാണെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്ത് എത്തിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിവിധ ലോകരാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘങ്ങള്‍ ബ്ലാക്ക് ഫംഗസ് മരുന്ന് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് അമേരിക്കയിലെ ഗിലീഡ് സയന്‍സസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രയ്തത്തിന്റെ ഫലമായി മഹാരാഷ്ട്രയിലെ വര്‍ധയില്‍ ആംഫോട്ടെറിസിന്‍ ബി മരുന്നിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു.
നിലവില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ആംഫോട്ടെറിസിന്‍ ബിയ്ക്ക് 7000 രൂപയാണ് വില. മഹാരാഷ്ട്രയില്‍ നിര്‍മ്മാണം ആരംഭിച്ച മരുന്നിന്റെ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഈ മരുന്ന് 1,200 രൂപയ്ക്ക് ലഭ്യമാകുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. നിലവില്‍ ആംഫോട്ടെറിസിന്‍ ബി മരുന്നിന്റെ 1,21,000 വയല്‍ ഇഞ്ചക്ഷനാണ് ഗിലീഡ് സയന്‍സസിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിയത്. 85,000 വയലുകള്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments