KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4098 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1615 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2751 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 8188 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 67 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ആറ്റുകാൽ പൊങ്കാലയുടെ പേരിൽ നഗരസഭയുടെ തട്ടിപ്പ്; ബേബി മേയർക്ക് എതിരെ പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം സിറ്റിയിൽ 408 കേസുകൾ രജിസ്റ്റർ ചെയ്തു. 35 പേരാണ് അറസ്റ്റിലായത്. 44 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 286 കേസുകൾ രജിസ്റ്റർ ചെയ്യുകയും 153 പേർ അറസ്റ്റിലാകുകയും 479 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,164 കേസുകളും കൊല്ലം സിറ്റിയിൽ 509 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 408, 35, 44
തിരുവനന്തപുരം റൂറല്‍ – 286, 153, 479
കൊല്ലം സിറ്റി – 509, 61, 44
കൊല്ലം റൂറല്‍ – 1164, 63, 204
പത്തനംതിട്ട – 64, 58, 7
ആലപ്പുഴ- 27, 11, 171
കോട്ടയം – 260, 269, 314

Read Also: പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് താക്കീതുമായി മുന്‍ മന്ത്രി പി.കെ.അബ്ദുറബ്ബ്

ഇടുക്കി – 151, 47, 63
എറണാകുളം സിറ്റി – 199, 115, 203
എറണാകുളം റൂറല്‍ – 261, 54, 533
തൃശൂര്‍ സിറ്റി – 244, 241, 201
തൃശൂര്‍ റൂറല്‍ – 53, 59, 196
പാലക്കാട് – 151, 162, 69
മലപ്പുറം – 63, 66, 6
കോഴിക്കോട് സിറ്റി – 33, 34, 29
കോഴിക്കോട് റൂറല്‍ – 63, 79, 11
വയനാട് – 49, 0, 19
കണ്ണൂര്‍ സിറ്റി – 83, 83, 34
കണ്ണൂര്‍ റൂറല്‍ – 12, 7, 2
കാസര്‍കോട്- 18, 18, 122

shortlink

Related Articles

Post Your Comments

Related Articles


Back to top button