Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കുറയുന്നില്ല; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപനം കുറയാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മരണ നിരക്ക് കുറയാത്തതിന്റെ കാരണത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ക്രഷറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി; ഇളവുകൾ ഇങ്ങനെ

രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തിൽ രോഗബാധിതരായവർക്ക് ഇടയിൽ ആരോഗ്യ സ്ഥിതി ഗുരുതരമാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണം സംഖ്യ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണ സംഖ്യയിൽ കാര്യമായ കുറവുണ്ടാവാൻ നാല് ആഴ്ച വരെ എടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

രോഗ വ്യാപനത്തിന്റെ വേഗം പിടിച്ചുനിർത്തി ആരോഗ്യ സംവിധാനത്തിന് ഉൾക്കൊള്ളാവുന്ന പരിധിക്ക് താഴെ നിർത്തുക എന്നതാണ് നാം തുടക്കം മുതൽ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് പ്രദേശങ്ങളെക്കാൾ നീണ്ടു നിൽക്കുന്ന രോഗ വ്യാപനത്തിൽ അധികമായി ആശങ്ക ഉണ്ടാവേണ്ടതില്ല. ആളുകളുടെ ജിവൻ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം എറ്റവും നന്നായി നടപ്പാക്കുന്നതിന് പ്രധാന്യം നൽകിയെ തീരൂ.വെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി;വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button