CricketLatest NewsNewsSports

ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ബെൻ ഫോക്സ് പുറത്ത്

ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പുറത്ത്. പരിക്കേറ്റ ഫോക്സ് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. കൗണ്ടി ക്രിക്കറ്റിൽ സറേയ്ക്ക് വേണ്ടി കളിക്കുന്നതിനിടയിൽ ഡ്രസിങ് റൂമിൽ സ്‌കോസിൽ ചവിട്ടി വീണ് പരിക്കേൽക്കുകയായിരുന്നു. സറേയുടെ മെഡിക്കൽ സംഘം താരത്തിന്റെ റീഹാബിലിറ്റേഷൻ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കും.

ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി എട്ട് ടെസ്റ്റുകളിൽ താരം കളിച്ചിട്ടുണ്ട്. ന്യൂസിലാന്റിനെതിരെ ആദ്യ ടെസ്റ്റിലും ബെൻ ഫോക്സായിരുന്നു കീപ്പിങ് ജോലി ഏറ്റെടുക്കുക എന്നായിരുന്നു വിലയിരുത്തപ്പെടുന്നത്. അതേസമയം ബെൻ ഫോക്സിന് പകരം ജെയിംസ് ബ്രേസിയെ ഇംഗ്ലണ്ടിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെയിംസ് ബ്രേസി ആദ്യ ഇലവനിൽ ഇടം നേടി തന്റെ ഇംഗ്ലണ്ട് അരങ്ങേറ്റം നടത്തുമെന്നാണ് കരുതുന്നത്.

shortlink

Post Your Comments


Back to top button