COVID 19Latest NewsIndiaNewsInternational

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വൻതുക സംഭാവനയായി നൽകി ട്രാന്‍സ് യൂണിയൻ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മഹാരാഷ്ട്ര ഉൾപ്പടെ കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്തിന് വലിയ ആശ്വാസമാണ്. അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് സഹായവുമായി എത്തുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

Read Also : കോവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ ശരീരത്തിൽ എത്ര സമയം വൈറസ് നിലനിൽക്കും ; വിശദീകരണവുമായി എയിംസിലെ ആരോഗ്യ വിദഗ്ദർ

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വൻതുക പ്രഖ്യാപിച്ച് ട്രാന്‍സ് യൂണിയൻ കമ്പനീസും രംഗത്ത് വന്നു. ട്രാന്‍സ് യൂണിയനും ട്രാന്‍സ് യൂണിയന്‍ സിബിലും പത്തു ലക്ഷം ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ സേവനത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യാനായി ഡയറക്‌ട് റിലീഫ്, യുണൈറ്റഡ് വേ മുംബൈ എന്നിവയ്ക്കാണ് ഇത് നല്‍കുക.

ഇന്ത്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രീതിയിലും പിന്തുണ നല്‍കാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button