കൊച്ചി : ലക്ഷദ്വീപിനടുത്ത് മയക്കുമരുന്ന് പിടിച്ച പഴയ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച സന്തോഷ് പണ്ഡിറ്റിനു വിമർശനം. ലക്ഷദ്വീപിൽ സ്നേഹവും സന്തോഷവും മാത്രമാണുള്ളതെന്നും മയക്കുമരുന്ന് വാർത്ത വ്യാജമാണെന്നുമാണ് സൈബർ പടയാളികൾ പറയുന്നത്. എന്നാൽ, ഇന്ത്യയിലെ എല്ലാ നിയമങ്ങളും ലക്ഷദ്വീപിലും ബാധകമാണെന്ന് സന്തോഷ് തിരിച്ചടിച്ചു. കള്ളകടത്ത് നടന്നത് ലക്ഷദ്വീപിലാണെന്ന് കരുതി ആരും അതിനെ ന്യായീകരിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ലക്ഷദ്വീപിൽ കഴിഞ്ഞ മാർച്ചിൽ മയക്കുമരുന്നും തോക്കുകളും പിടികൂടിയ വാർത്ത സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു കീഴെ പണ്ഡിറ്റിനെ അസഭ്യം പറഞ്ഞും തെറിവിളി നടത്തിയുമാണ് മൗതമൗലികവാദികളും കമ്മ്യൂണിസ്റ്റ് അനുഭാവികളും രോക്ഷം തീർത്തത്.
Also Read:ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയില്ല; ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
‘ലക്ഷദ്വീപിന്റെ അടുത്ത് നിരവധി AK47 തോക്കുകളും , 3000 കോടി രൂപ വിലമതിക്കുന്ന 300 KG മയക്കു മരുന്നും പിടിച്ചതിന്റെ ഒരു ചാനെൽ ന്യൂസ് ലിങ്ക് ഇട്ടതിൽ വേദനിച്ചു കുറെ പേര് എന്നെ വിമര്ശിക്കുന്നുണ്ടേ ? ആ തീവ്രവാദികളെ പിടിച്ചത് പണ്ഡിറ്റ് അല്ല . പിടിക്കപ്പെട്ടത് പാകിസ്ഥാൻ കാരായതു കൊണ്ട്, വാർത്തക്ക് ലക്ഷദ്വീപ് ബന്ധം ഉള്ളത് കൊണ്ടും രാജ്യദ്രോഹ കുറ്റങ്ങളെ ദയവു ചെയ്തു ആരും ന്യായീകരിക്കരുത് . കള്ളക്കടത്തിന് എതിർത്തില്ലേലും മിണ്ടാതെ ഇരിക്കണം .ലക്ഷദ്വീപിലും ഇന്ത്യയിലെ എല്ലാ നിയമങ്ങളും ബാധകമാണ് . ഓർക്കുക’- എന്നായിരുന്നു കമന്റുകൾക്കെല്ലാം പണ്ഡിറ്റ് നൽകിയ മറുപടി.
മാർച്ച് 19 ന് ഒരു മലയാളം മാദ്ധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്കായിരുന്നു പണ്ഡിറ്റ് പങ്കുവെച്ചത്. ഓൺലൈൻ ലിങ്കായിരുന്നു പണ്ഡിറ്റ് പങ്കുവെച്ചത്. നിരവധി AK47 തോക്കുകളും , 3000 കോടി രൂപയുടെ മൂല്യമുള്ള 300 kg ഹെറോയിനും , ആയിര കണക്കിന് തോക്കിന്റെ തിരകളും ലക്ഷദ്വീപിന്റെ സമീപം പിടികൂടി എന്നായിരുന്നു വാർത്ത. പാക്കിസ്ഥാനിൽ നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറുന്ന ബോട്ടുകളാണു പിടികൂടിയതെന്നു സൂചനയുണ്ടെന്നും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments