Latest NewsNewsIndiaInternational

ലോക സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പുതിയ പേര്; ജെഫ് ബെസോസിനെ പിന്തള്ളി ഒന്നാമനായി ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട്

ലക്ഷ്വറി ബ്രാന്‍ഡ് ആയ എല്‍വിഎംഎച്ചിന്റെ ഉടമയാണ് ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് എന്ന ഫ്രഞ്ചുകാരനാണ് പുതിയ സമ്പന്നൻ.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി കൈവശം വച്ചിരുന്ന ആമസോണ്‍ സ്ഥാപകന്‍  ജെഫ് ബെസോസിനെ ഞെട്ടിച്ച്‌ ഒരു പുതിയ ലോക സമ്പന്നൻ രംഗത്ത്. എന്നാല്‍, അധിക നേരം ആ ഒന്നാം സ്ഥാനം നിലനിന്നില്ല. ലക്ഷ്വറി ബ്രാന്‍ഡ് ആയ എല്‍വിഎംഎച്ചിന്റെ ഉടമയാണ് ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് എന്ന ഫ്രഞ്ചുകാരനാണ് പുതിയ സമ്പന്നൻ.

ലോക സമ്പന്നരുടെ ആദ്യ പത്ത് പട്ടികയിൽ കുറച്ച്‌ കാലമായി ഇടം പിടിച്ചിട്ടുണ്ട് 72 കാരനായ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ മറികടന്ന് ഫോര്‍ബ്സിന്റെ റിയല്‍ ടൈം ബില്യണയര്‍ പട്ടികയില്‍ ആയിരുന്നു അര്‍നോള്‍ട്ട് ഒന്നാം സ്ഥാനത്ത് എത്തിയത്.

കഴിഞ്ഞ 14 മാസം കൊണ്ട് ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിന്റെ ആസ്തിമൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന അമ്പരപ്പിക്കുന്നതാണ്. 110 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് അര്‍നോള്‍ട്ട് നേടിയിട്ടുള്ളത്. 2020 മാര്‍ച്ച്‌ മാസത്തില്‍ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിന്റെ ആസ്തിമൂല്യം 76 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഫോര്‍ബിസിന്റെ റിയല്‍ ടൈം ബില്യണയര്‍ ലിസ്റ്റ് പ്രകാരം ജെഫ് ബെസോസും, ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടുമായി നേരിയ വ്യത്യാസമേ നിലവിൽ ഉള്ളൂ.

shortlink

Related Articles

Post Your Comments


Back to top button