Latest NewsIndia

തീവ്രവാദികളുടെ പേടിസ്വപ്നം: സിബിഐയില്‍ യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും സുബോധ് കുമാര്‍ ഡയറക്ടര്‍ ആയതിന് പിന്നില്‍..

സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയുടെ തലവനായ അദ്ദേഹം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ചേരുകയായിരുന്നു.

ന്യൂഡൽഹി: തീവ്രവാദ കേസുകളില്‍ അന്വേഷണം കൈകാര്യം ചെയ്തതിലെ ട്രാക്ക് റെക്കോർഡ് ആണ് പുതിയ സിബിഐ ഡയറക്ടർ സുബോധ് കുമാറിന് തുണയായത്. മഹാരാഷ്ട്ര ഐ പി എസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ ജയ്‌സ്വാൾ 2008ലെ മുംബയ് ഭീകരാക്രമണ സമയത്ത് മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ റോയിലും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലും (എസ് പി ജി) അടക്കം പ്രവര്‍ത്തിച്ച്‌ മികവ് തെളിയിച്ചയാളാണ് പുതിയ സി ബി ഐ ഡയറക്ടർ.

മഹാരാഷ്ട്രയില്‍ തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍ അഴിമതി കേസ് സി ബി ഐ ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം അന്വേഷിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയുടെ തലവനായ അദ്ദേഹം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ചേരുകയായിരുന്നു. എല്‍ഗര്‍ പരിഷത്ത്, ഭീമ കൊറേഗാവ് അക്രമകേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമാണ്.

read also: എന്നും രാജ്യത്തിനൊപ്പം: മരണശേഷവും ശമ്പളം കൃത്യമായി ജീവനക്കാരുടെ അക്കൗണ്ടിലെത്തും, അമ്പരപ്പിച്ച് ടാറ്റ സ്റ്റീൽ

തീവ്രവാദ കേസുകളിലെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും സുബോധ് കുമാറിന് മികച്ച പരിചയ സമ്പത്തും ട്രാക്ക് റെക്കോഡുമുണ്ട്. 1985 ബാച്ച്‌ ഐ പി എസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ നിലവില്‍ സി ഐ എസ് എഫ് ഡയറക്‌ടര്‍ ജനറലാണ്. മഹാരാഷ്ട്ര ഡി ജി പി ആയിരിക്കെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് രണ്ടാമതും പോകുന്നത്.

shortlink

Post Your Comments


Back to top button