ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകളാണ് എങ്ങും. ദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന് അകത്തും പുറത്തും നിരന്തരമായി കേന്ദ്രത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തുകയാണ്. എന്നാല്‍, തങ്ങളുടെ മുന്‍കാല നേതാക്കള്‍ ലക്ഷദ്വീപില്‍ കാണിച്ചുകൂട്ടിയത് എന്താണെന്ന് അറിയാത്തവരാണ് ഇപ്പോള്‍ ദ്വീപിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് പറയേണ്ടി വരും. ലക്ഷദ്വീപില്‍ മദ്യം വേണ്ടെന്ന് പറഞ്ഞു കരയുന്ന കോണ്‍ഗ്രസുകാര്‍ ബോധപൂര്‍വ്വം മറന്നുപോയ ചില കാര്യങ്ങളുണ്ട്.
1987ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 10 ദിവസമാണ് ലക്ഷദ്വീപിനെ മദ്യത്തില്‍ കുളിപ്പിച്ച് ഭൂമിയിലെ പറുദീസ ആക്കി മാറ്റിയത്. തന്റെ ഭാര്യയും മക്കളും ഭാര്യയുടെ ബന്ധുക്കളും അടക്കം 25 ഓളം വരുന്ന ഒരു വലിയ പട നയിച്ചാണ് രാജീവ് ലക്ഷദ്വീപിലെ 10 ദിവസത്തെ അവധിക്കാലം ആഘോഷമാക്കിയത്. കൂട്ടത്തില്‍ ഇവര്‍ക്ക് പരിചാരകരായി 70 പേരും സുരക്ഷക്കായി മധ്യപ്രദേശില്‍ നിന്നും ദ്വീപില്‍ നിന്നുമായി 1200 സുരക്ഷാ ഭടന്മാരും ഉണ്ടായിരുന്നു.
ഇന്ത്യന്‍ നേവിയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ആയിരുന്നു രാജീവ് ഗാന്ധിയും സംഘവും യാത്ര ചെയ്തത്. അതിന് അകമ്പടി സേവിക്കാന്‍ നേവിയുടെ മറ്റ് 5 കപ്പലുകളും ഒരു അന്തര്‍ വാഹിനി കപ്പലും ഉണ്ടായിരുന്നു. 40 എച്ച്പി ഹൈ സ്പീഡ് ബോട്ടുകള്‍ അടക്കം 80 വിവിധ തരം ബോട്ടുകള്‍, മെഡിക്കല്‍ എമര്‍ജന്‍സികള്‍ നേരിടാന്‍ നേവിയുടെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെയും ഹെലികോപ്റ്ററുകള്‍. കൊച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗം എത്തിച്ച രണ്ട് പടുകൂറ്റന്‍ ജനറേറ്ററുകള്‍. രണ്ട് തരം അടുക്കളകള്‍. വിവിഐപി കിച്ചന്‍, ജനറല്‍ കിച്ചന്‍. ബംഗാരം ദ്വീപില്‍ ഒരു കോടി രൂപ മുടക്കി എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ ടെര്‍മിനല്‍… ഇങ്ങനെ നീളുന്നതായിരുന്നു ആഡംബരത്തിന്റെ പട്ടിക.
അതിഥകള്‍ക്കു വേണ്ട ബ്രെഡ്, പഴങ്ങള്‍, കൂള്‍ ഡ്രിങ്കുകള്‍, മിനറല്‍ വാട്ടര്‍, ചിക്കന്‍, പോര്‍ക്ക്, ബീഫ്, ഫിഷ് ഇതെല്ലാം ഓരോ ദിവസവും മെയിന്‍ ലാന്‍ഡില്‍ നിന്ന് പറന്ന് ഇറങ്ങിയിരുന്നു. രാജീവിന്റെ ഇഷ്ട പാനീയമായിരുന്ന റെമി മാര്‍ട്ടിന്‍, ടിന്‍ മരിയ, സോണിയയുടെ ഫേവറിറ്റ് ആയ സോവിയറ്റ് ഷാംപൈയ്ന്‍, കൂടാതെ വിവിധ തരം വൈന്‍, ബിയര്‍ എന്നിങ്ങനെ കുന്ന് കണക്കിന് മദ്യമാണ് അന്ന് ലക്ഷദ്വീപില്‍ ഒഴുക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ 10 ദിവസം ലക്ഷദ്വീപ് വലിയ ഒരു മദ്യശാല ആയിരുന്നു എന്ന് അര്‍ത്ഥം.
Post Your Comments