ന്യൂഡല്‍ഹി: വാക്‌സിന്‍ ഏറ്റവും അധികം പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ദേശീയ ശരാശരിയേക്കാള്‍(6.3%) ഉയര്‍ന്ന നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഭരിക്കുന്നത് എന്‍ഡിഎ ഇതര സര്‍ക്കാരുകളാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യമാണ് അധികാരത്തിലുള്ളത്. 37.3 ശതമാനം വാക്‌സിനാണ് സംസ്ഥാനം പാഴാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഡില്‍ 30.2 ശതമാനമാണ് സംസ്ഥാന ശരാശരി. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തിലുള്ളത് എന്നതാണ് ശ്രദ്ധേയം. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 15.5 ശതമാനം വാക്‌സിനാണ് പാഴാക്കിയത്.
ജമ്മു കശ്മീരില്‍ 10.8 ശതമാനമാണ് സംസ്ഥാന ശരാശരി. എന്‍ഡിഎ ഭരിക്കുന്ന മധ്യപ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍. സംസ്ഥാനത്ത് 10.7 ശതമാനം വാക്‌സിന്‍ പാഴാക്കിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. വാക്‌സിന്‍ പാഴാക്കരുതെന്നും പരമാവധി 1 ശതമാനത്തില്‍ താഴെയായി വേസ്റ്റേജ് പരിമിതപ്പെടുത്തണമെന്നും കേന്ദ്രം ആവര്‍ത്തിച്ച് അറിയിച്ചിരുന്നു.
Post Your Comments