ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുഎസിന് ശേഷം 20 കോടി ഡോസ് കോവിഡ് -19 വാക്‌സിനേഷന്‍ നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
130 ദിവസത്തിനുള്ളിലാണ് ഇന്ത്യ ഇത്രയും കുത്തിവയ്പ്പ് പൂര്‍ത്തിയാക്കിയത്. 124 ദിവസത്തിനുള്ളിലാണ് യുഎസ് 20 കോടി പേര്‍ക്ക് കുത്തിവെപ്പ് പൂര്‍ത്തീകരിച്ചത്. ബ്രിട്ടണ്‍ 168 ദിവസങ്ങള്‍ കൊണ്ട് 6.1 കോടി പേര്‍ക്കും ബ്രസീല്‍ 128 ദിവസം കൊണ്ട് 5.9 കോടി ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി. ജര്‍മ്മനിയില്‍ 149 ദിവസത്തിനുള്ളില്‍ 4.5 കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ :
ഇന്ത്യയില്‍ ബുധനാഴ്ച രാവിലെ 7 മണി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ 130-ാം ദിവസം 20,06,62,456 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ 15,71,49,593 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 4,35,12,863 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.
ഇതുവരെ 45 വയസ്സിനു മുകളിലുള്ള 34 ശതമാനത്തിലധികം ആളുകള്‍ക്ക് രാജ്യത്ത് കോവിഡ് -19 വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 60 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 42 ശതമാനത്തിലധികം പേര്‍ക്കും കുറഞ്ഞത് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.
Post Your Comments