Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ മാത്രം ചിലവ് 1 കോടി, അനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഒരു കോടിയുടെ അടുത്ത്. ക്ലിഫ്ഹൗസില്‍ 98 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അനുമതിയായിരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് തയ്യാറായിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് സൊസൈറ്റിയാണ്. ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ വിശ്രമ മുറികള്‍ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്റെ നിര്‍മ്മാണ അനുമതി നല്‍കി ഉത്തരവിറങ്ങിയിരിക്കുന്നത്.

Read Also : പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ടതിന് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ചെന്നിത്തല

കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെയാണ് കരാര്‍ കൈമാറാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തിട്ടുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിര്‍ദേശിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ലിഫ്ഹൗസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഇത് ആദ്യമായല്ല വന്‍ തുകകള്‍ മുടക്കി മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും ലക്ഷങ്ങള്‍ ചെലവഴിച്ച് മന്ത്രി മന്ദിരങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്തിയത് വന്‍ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button