COVID 19Latest NewsIndiaNews

ബ്ലാക്ക് ഫംഗസ് വരാൻ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കപ്പെടുന്നത് വ്യാപകമായതോടെ ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Read Also : ഇസ്രയേലില്‍നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടൻ എത്തും ; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ 

അതേസമയം മാസ്‌ക് വഴി ബ്ലാക്ക് ഫംഗസ് ബാധ പകരുമെന്ന  റിപ്പോർട്ടുകൾ ശരിവയ്ക്കുകയാണ് ആരോഗ്യ വിദഗ്ധർ. വെറുതേ മാസ്‌ക് വയ്ക്കുന്നതു കൊണ്ടല്ല. ഇതില്‍ ഈര്‍പ്പം പറ്റുമ്പോഴാണ് ഫംഗൽ ബാധയുണ്ടാകുന്നത് . അതായത് ഈര്‍പ്പമുള്ള ഏത് പ്രതലത്തിലും ഫംഗസ് വളരും. ഇതു തന്നെയാണ് മാസ്‌കിന്റെ കാര്യത്തിലും.

നാം പൊതുവേ മൂന്നു രീതിയിലെ മാസ്‌കുകളാണ് ഉപയോഗിയ്ക്കുന്നത്. സര്‍ജിക്കല്‍ മാസ്‌ക്, എന്‍ 95 മാസ്‌ക്, തുണി കൊണ്ടുള്ള കോട്ടന്‍ മാസ്‌ക്. ഇതില്‍ സര്‍ജിക്കല്‍ മാസ്‌ക്, എന്‍ 95 എന്നിവ കഴുകാന്‍ പറ്റുന്നതല്ല. നിശ്ചിത മണിക്കൂറുകള്‍ ഉപയോഗിച്ച ശേഷം കളയാനുള്ളവയാണ്. എന്നാല്‍ കോട്ടന്‍ മാസ്‌ക് കഴുകി വീണ്ടും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും.

ശ്വാസത്തിലൂടെയും അല്ലാതെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വഴിയും മാസ്കിൽ ഈർപ്പം പിടിയ്ക്കും. ഇതല്ലാതെ മാസ്‌ക് ധരിച്ച് പുറത്തേയ്ക്കു പോകുമ്പോള്‍ അമിതമായ വിയര്‍പ്പെങ്കിലും അല്ലെങ്കില്‍ മഴ നനഞ്ഞാലുമെല്ലാം ഇതില്‍ ഈര്‍പ്പമുണ്ടാകും. ഇത് പൂര്‍ണമായി നീക്കം ചെയ്യാതെ ഉപയോഗിയ്ക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.

നനവുള്ള മാസ്കുകൾ യാതൊരു കാരണവശാലും ഉപയോഗിയ്ക്കരുത്. കോട്ടന്‍ മാസ്‌കുകളെങ്കില്‍ ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി നല്ലതു പോലെ ഉണക്കി മാത്രം ഉപയോഗിയ്ക്കുക. കാര്‍ബണ്‍ ഡൈ ഓക്‌സൈഡല്ല, ഈ ഫംഗസിന്റെ വളര്‍ച്ചക്ക് കാരണമാകുന്നത്. ഇതിനായി വേണ്ടത് ഓക്‌സിജനാണ്. ഇതിനാല്‍ തന്നെ ശ്വാസം പുറത്തേയ്ക്കു വിടുന്നതില്‍ നിന്നാണ് മാസ്‌കില്‍ ഇതു വരുന്നതെന്നു പറയാന്‍ സാധിയ്ക്കില്ല. പൊതുവേ മഴക്കാലം കൂടിയാകുമ്പോള്‍ നാം ഈര്‍പ്പമുള്ള വസ്ത്രങ്ങളോ മാസ്‌കോ ഒന്നും തന്നെ ഉപയോഗിയ്ക്കാതിരിയ്ക്കുക. മാസ്‌കുകള്‍ നല്ല വൃത്തിയായി മാത്രം ഉപയോഗിയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button