Latest NewsNewsFood & CookeryLife StyleHealth & Fitness

യെല്ലോ ഫംഗസ് എന്നാൽ എന്ത് ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

കോവിഡിനും ബ്ലാക്ക് ഫംഗസിനും വെെറ്റ് ഫംഗസിനും പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ‘യെല്ലോ ഫംഗസ്’. മറ്റ് ഫംഗസുകളെക്കാൾ അപകടകാരിയാണ് യെല്ലോ ഫംഗസ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉത്തർപ്രദേശിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ ഈ ഫംഗസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ് വിദ​ഗ്ധർ.

രോഗം വരുന്നത്:

ശുചിത്വക്കുറവാണ് യെല്ലോ ഫംഗസ് രോഗബാധയ്ക്ക് കാരണം. വീടും പരിസരവും എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കുക. ബാക്ടീരിയയും ഫംഗസും വളരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക. പഴയ ഭക്ഷണ സാധനങ്ങള്‍ വീടിന്റെ അടുത്ത് ഉപേക്ഷിക്കരുത്. മലമൂത്ര വിസര്‍ജനം ടോയ്‌ലറ്റില്‍ മാത്രം ചെയ്യുക.

Read Also : നുനോ സാന്റോസിന് പകരക്കാരനെ കണ്ടെത്തി വോൾവ്സ്

രോഗലക്ഷണങ്ങള്‍:

ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, വിശപ്പില്ലായ്മ, ശരീരഭാരം ക്രമാതീതമായി കുറയുക, യെല്ലോ ഫംഗസ് രോഗം ഗുരുതരമായാല്‍ ശരീരത്തിലെ മുറിവ് പഴുക്കാന്‍ തുടങ്ങും. ശരീരത്തില്‍ മുറിവ് ഉണ്ടായാല്‍ അത് പതുക്കെ മാത്രമേ ഉണങ്ങൂ. പോഷകാഹാരക്കുറവ്, അവയവങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റല്‍, കണ്ണുകള്‍ക്ക് മങ്ങല്‍ എന്നീ ലക്ഷണങ്ങളെല്ലാം യെല്ലോ ഫംഗസ് ഗുരുതരമായാല്‍ കാണിക്കും.

Read Also :  ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാകില്ല;കേന്ദ്രത്തിനെതിരെ മുഹമ്മദ് റിയാസ്

എന്തുകൊണ്ട് യെല്ലോ ഫംഗസ് മാരകമാകുന്നു : 

ബ്ലാക്ക് ഫംഗസിനെയും വൈറ്റ് ഫംഗസിനെയും അപേക്ഷിച്ച് യെല്ലോ ഫംഗസ് കൂടുതൽ മാരകമാണ്. ഇത് വ്യാപിക്കുന്ന രീതി തന്നെയാണ്. ഒരു കാരണം, ആന്തരികാവയവങ്ങളെ ബാധിക്കുന്ന യെല്ലോ ഫംഗസ് ആന്തരികക്ഷതം ഉണ്ടാക്കുകയും സ്ഥിതി കൂടുതൽ ഗുരുതരമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ സ്ഥിതി സങ്കീർണമാവാതെ തുടക്കത്തിൽ തന്നെ ചികിത്സ തേടണം.

Read Also :  ‘അലോപ്പതി മണ്ടന്‍ ശാസ്ത്രമാണ്’; മെഡിക്കല്‍ അസോസിയേഷനോട് 25 ചോദ്യങ്ങളുമായി രാംദേവ്

എങ്ങനെ സുരക്ഷിതരാകാം : 

പുതിയ ഇൻഫെക്‌ഷനെക്കുറിച്ച് നമ്മൾ മനസിലാക്കി തുടങ്ങുന്നതേയുള്ളൂ എന്നോർക്കുക. മറ്റേതൊരു ഇൻഫെക്‌ഷനും പോലെ ഇതും വരാതെ തടയാൻ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. അനിയന്ത്രിതമായ പ്രമേഹം ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം. പ്രതിരോധശക്തി കുറഞ്ഞവരിലാണ് ഫംഗൽ ഇൻഫെക്‌ഷനുകൾ വേഗം ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ശുചീകരിക്കാത്ത ചുറ്റുപാടുകൾ ഈ ഫംഗസ് ബാധ പടരാൻ ഇടയാക്കും എന്നതിനാൽ മതിയായ അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. മാസ്ക്ക് ശരിയായി ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക ഇവ പ്രധാനമാണ്. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും സംരക്ഷണമേകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button