Latest NewsNewsIndia

‘വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മ’; സിപിഎമ്മിന്റെ ഘടന അറിയാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്ന് യെച്ചൂരി

ജനറൽ സെക്രട്ടറിയായിരുന്ന സുർജീത് സിങിന്റെ പിന്തുണ ഉണ്ടായിട്ട് കൂടി ജ്യോതി ബസു പ്രധാനമന്ത്രിയായില്ല.

ന്യൂഡൽഹി: കേരളം വീണ്ടും ഇടത് ഭരണം കാഴ്ചവെയ്ക്കുമ്പോൾ അതിന്റെ പൂർണ്ണ ക്രെഡിറ്റും പിണറായി വിജയന് ചാർത്തമ്പോൾ പാർട്ടിയ്ക്കുള്ളിലെ അമർശത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയൻ പാർട്ടിയെ നിയന്ത്രിക്കുന്നെന്ന് ആരോപിക്കുന്നവർ സിപിഎമ്മിന്റെ ഘടന അറിയാത്തവരെന്ന് യെച്ചൂരി. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഹൈക്കമാന്റ് സംസ്കാരം അംഗീകരിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഇത് തന്നെയാണ് ഭൂരിഭാഗം പാർട്ടികളുടെയും രീതി. സിപിഎമ്മിന്റേത് തീർത്തും വ്യത്യസ്തമായ ഒന്നാണ്. വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മ. ജനറൽ സെക്രട്ടറിയുടെ നിലപാട് തന്നെ എത്ര തവണ ഭൂരിപക്ഷ അഭിപ്രായത്തിൽ തള്ളപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

Read Also: സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ

എന്നാൽ ജനറൽ സെക്രട്ടറിയായിരുന്ന സുർജീത് സിങിന്റെ പിന്തുണ ഉണ്ടായിട്ട് കൂടി ജ്യോതി ബസു പ്രധാനമന്ത്രിയായില്ല. ഇതിന് കാരണം പാർട്ടിയിലെ ഭൂരിപക്ഷ നിലപാടാണ്. പാർട്ടി എന്താണെന്ന് മനസിലാകാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപിക്ക് എതിരായാണ് ഭൂരിഭാഗം പേരും വോട്ട് ചെയ്തത്. ബിജെപിക്കെതിരെ കൂടുതൽ ജയസാധ്യതയുള്ളവരെ ജനം പിന്തുണച്ചു. ബംഗാളിൽ ശരിക്കുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. സിപിഎം പുതുമുഖങ്ങളെയും പുതുരക്തങ്ങളെയുമാണ് പാർട്ടി സ്ഥാനാർത്ഥികളാക്കിയത്. അവർ തന്നെയാണ് പാർട്ടിയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടെന്ന തീരുമാനം സംസ്ഥാന കമ്മിറ്റിയാണ് എടുത്തത്. ഇത് ഐകകണ്ഠേനയെടുത്ത തീരുമാനമാണ്. ശൈലജയ്ക്ക് ഇളവ് നൽകിയിരുന്നെങ്കിൽ മറ്റുള്ളവർക്കും നൽകേണ്ടി വരുമായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button