ഇസ്രായേൽ: 11 ദിവസം നീണ്ടുനിന്ന ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിന് അയവു വന്നത് ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കഴിഞ്ഞ തിങ്കളാഴ്‌ച്ചയായിരുന്നു. അന്താരാഷ്ട്ര ഇടപെടലുകളുടെ പശ്ചാത്തലത്തിൽ ഇരു വിഭാഗവും വെടിനിര്‍ത്താന്‍ സമ്മതിക്കുകയായിരുന്നു. എന്നാൽ ലോകം ആശ്വസിച്ചിരിക്കുന്നതിനു പിന്നാലെ വെടിനിർത്തൽ ലംഘനവുമായി ഹമാസ് യഥാർത്ഥ സ്വഭാവം പുറത്തു കാട്ടി.
ഫലസ്തീനികളെ കൂട്ടമായി ഒഴിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഷെയ്ഖ് ജറയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിന്നായിരുന്നു 11 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങുന്നത്. ഇവിടെ തന്നെ ഇന്നലെ ഇസ്രായേലി സൈനികനേയും പൗരനെയും ഫലസ്തീൻ പൗരൻ അക്രമിച്ചതായാണ് പുതിയ റിപ്പോർട്ട്.
കുത്തേറ്റ ഇരുവരും യുവാക്കളാണെന്നും അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. അതില്‍ ഒരാള്‍ സൈനികനാണെന്നും ഹഡാസാ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇസ്രയേലി സൈനിക വക്താവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം ഒന്നര മണിയോടെ ലൈറ്റ് റെയില്‍ സ്റ്റേഷനില്‍ എത്തിയ അക്രമി തന്റെ കൈവശം ഒളിപ്പിച്ചിരുന്ന കത്തി വലിച്ചൂരി രണ്ടുപേരെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ യഥാസമയം പ്രതികരിക്കുകയും അക്രമിയെ കീഴടക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ അയാള്‍ വെടിയേറ്റു മരിക്കുകയുമായിരുന്നു എന്നും പോലീസ് പറയുന്നു. ഇസ്ലാമിക ഭീകരവാദികളുടെ പ്രവര്‍ത്തനം എന്ന് ഇസ്രയേലി പൊലീസ് വിശേഷിപ്പിച്ച ഈ സംഭവത്തില്‍ ഒരു ഇസ്രയേലി പൗരനും കുത്തേറ്റിട്ടുണ്ട്. അക്രമി ഒരു തീവ്രവാദിയാണെന്നല്ലാതെ അയാളുടെ മറ്റ് വിശദാംശങ്ങള്‍ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം സംഭവത്തിൽ ഇസ്രായേൽ തിരിച്ചടിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ ഈ ആഴ്‌ച്ച ഇവിടം സന്ദര്‍ശിക്കുവാന്‍ ഇരിക്കവേയാണ് പുതിയ സംഘര്‍ഷം ഉടലെടുക്കുന്നത്. ഇസ്രയേല്‍, ഫലസ്തീന്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ വിവിധ നേതാക്കളുമായി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ചര്‍ച്ചകള്‍ നടത്തും.
Post Your Comments